രണ്ടു കിലോ സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ

കൊച്ചി : കളിപ്പാട്ടത്തിനും റേഡിയോക്കും അകത്തു ഒളിപ്പിച്ച് കടത്തിയ രണ്ടു കിലോ സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ . മലപ്പുറം സ്വദേശി ഷവാസിനെയാണ് കസ്റ്റംസും ഡി ഐയും ചേർന്ന് അറസ്റ്റു ചെയ്തത് . ഇന്നു പുലർച്ചെ കുവൈത്തിൽ നിന്നും എത്തിയ അൽജസീറ എയർ ലൈൻസിലെ യാത്രക്കാരനായിരുന്നു . കരിപ്പൂരിലും തിരുവനന്തപുരത്തും സ്വർണ്ണ വേട്ട അടുത്ത കാലത്തായി ശക്തമാവുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു . ഇതോടെയാണ് സ്വർണ്ണക്കള്ളക്കടത്ത് സംഘം നെടുമ്പാശ്ശേരിയിലേയ്ക്ക് കൂടുമാറിയതെന്നു സംശയിക്കുന്നു .

