KSDLIVENEWS

Real news for everyone

ആരോഗ്യത്തിന് നല്ലത് സൈക്ളിംഗ്; പെട്രോള്‍ വിലവര്‍ദ്ധനവിനെ ട്രോളി സണ്ണി ലിയോണ്‍

SHARE THIS ON

ന്യൂഡല്‍ഹി: ആരെകൊണ്ടും പിടിച്ചുകെട്ടാന്‍ കഴിയാത്ത രീതിയില്‍ പെട്രോള്‍ വില മുന്നേറികൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്. പെട്രോള്‍ വില നൂറ് കടന്നതോടെ പല പ്രമുഖരും ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ആളാണ് ബോളിവുഡ് അഭിനേത്രി സണ്ണി ലിയോണ്‍. പെട്രോള്‍ വില നൂറ് കടന്ന സാഹചര്യത്തില്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒപ്പം സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് വീണ്ടും കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. കോഴിക്കോട് പെട്രോള്‍ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!