KSDLIVENEWS

Real news for everyone

കോവിഡ് വാക്സിന്‍ മൂന്നാം ഡോസിന് അനുമതി തേടാനൊരുങ്ങി ഫൈസര്‍; പ്രതിരോധം പത്തു മടങ്ങ് വര്‍ധിക്കുമെന്ന്

SHARE THIS ON

ന്യൂയോര്‍ക്ക്​: രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിനെടുത്തവര്‍ക്ക്​ മൂന്നാമതൊരു ഡോസു കൂടി നല്‍കാന്‍ അമേരിക്കയിലെ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍റെ അനുമതി തേടാനൊരുങ്ങുകയാണ്​ ഫൈസര്‍ കമ്ബനി. പുതിയ വകഭേദങ്ങള്‍ക്കെതിരെയടക്കം അഞ്ചു മുതല്‍ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ സാധ്യമാകുമെന്നാണ്​ കമ്ബനി പറയുന്നത്​.

കോവിഷീല്‍ഡ്​, ആസ്​ട്രസെനിക, ഫൈസര്‍ തുടങ്ങിയ എംആര്‍.എന്‍.എ വാക്​സിനുകള്‍ രണ്ട്​ ഡോസാണ്​ നിലവില്‍ നല്‍കുന്നത്​. എന്നാല്‍, രണ്ടാം ഡോസെടുത്ത്​ 12 മാസത്തിനകം മുന്നാമതൊരു ഡോസു കൂടി നല്‍കിയാല്‍ രണ്ട്​ ഡോസെടുത്തവരെക്കാള്‍ പതിന്‍മടങ്ങ്​ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ്​ ​ൈഫസര്‍ പറയുന്നത്​

എന്നാല്‍, അമേരിക്കയില്‍ 48 ശതമാനം പേര്‍ക്ക്​ മാത്രമാണ്​ ഇതുവരെ രണ്ട്​ ഡോസ്​ വാക്​സിന്‍ ലഭിച്ചിട്ടുള്ളത്​. ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്കും ആദ്യമാനദണ്ഡമനുസരിച്ചുള്ള രണ്ട്​ ഡോസുകള്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസിനുള്ള അനുമതി തേടുന്നത്​ ​ൈഫസര്‍ ആഗസ്റ്റു വരെ വൈകിപ്പിച്ചേക്കും.

അമേരിക്കയില്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദം ചില മേഖലകളില്‍ വ്യാപിക്കുന്നുണ്ട്​. ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധ ശേഷി നല്‍കാന്‍ മൂന്നാം ഡോസിന്​ കഴിയുമെന്നാണ്​ ഫൈസര്‍ അവകാശപ്പെടുന്നത്​. ചില മേഖലകളില്‍ കോവിഡ്​ വ്യാപിക്കു​േമ്ബാഴും മരണനിരക്ക്​ കുറച്ചു നിര്‍ത്താനാകുന്നത്​ മുതിര്‍ന്ന പൗരന്‍മാര്‍ക്കടക്കം വാക്​സിന്‍ നല്‍കിയതാണെന്ന്​ ആരോഗ്യ വിദഗ്​ധന്‍ ഡോ. ആന്‍റണി ഫൗച്ചി ചൂണ്ടികാണിക്കുന്നു.

വാക്​സിനേഷനിലൂടെ ലഭിക്കുന്ന കോവിഡിനെതിരായ ആന്‍റിബോഡികള്‍ സമയം കഴിയും തോറും കുറഞ്ഞുവരുമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണെന്നും പഠനങ്ങള്‍ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. അതേസമയം, ലോകജനസംഖ്യയില്‍ വലിയ ഒരു വിഭാഗത്തിന്​ ആദ്യ ഡോസ്​ വാക്​സിന്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസിന്​ അനുമതി നല്‍കുന്നതിലെ നീതിരാഹിത്യവും പലരും ചൂണ്ടികാണിക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!