KSDLIVENEWS

Real news for everyone

10 വർഷത്തിനിടെ 14 ശസ്ത്രക്രിയകൾ; പഠിച്ച് ഉയരങ്ങളില്‍ എത്തണം, ഹരിതയുടെ സ്വപ്നങ്ങൾക്ക് താങ്ങായി കേരള സന്തോഷ് ട്രോഫി മുൻ മാനേജർ പി.സി ആസിഫ് മൊഗ്രാൽ

SHARE THIS ON

കാഞ്ഞങ്ങാട് ∙ ശാരീരിക അവശതകൾ കാരണം 10 വർഷത്തിനിടെ 14 ശസ്ത്രക്രിയകൾ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്നു സ്വപ്നം കണ്ടവൾ. അവളുടെ സ്വപ്നങ്ങൾക്കു താങ്ങായി ഒരാളെത്തിയപ്പോൾ ലക്ഷ്യം നേടാനായതിന്റെ സന്തോഷത്തിൽ ഹരിതയെന്ന പെൺകുട്ടി. ചെറുവത്തൂർ വടക്കുംമ്പാട്ടെ എം.വി.രാജന്റെയും വി.ടി.പ്രിയയുടെയും മകള്‍ ഹരിതയാണു സ്വപ്നനേട്ടത്തിന് അരികിലെത്തിയത്. കേരള സന്തോഷ് ട്രോഫി മുൻ മാനേജരായിരുന്ന മൊഗ്രാൽ സ്വദേശി പി.സി.ആസിഫാണു പഠന ചെലവുകള്‍ വഹിച്ചു ഹരിതയ്ക്കു താങ്ങായത്. മംഗളൂരുവിലെ യേനപ്പോയ സർകലാശാലയിൽ സീറ്റും ഇദ്ദേഹം തരപ്പെടുത്തി. നിലവിൽ ഫിസിയോതെറപ്പിസ്റ്റ് കോഴ്സ് പാസായി ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണു ഹരിത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!