KSDLIVENEWS

Real news for everyone

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസ്
ഡാനിയലിന്റേയും കുടുംബത്തിന്റേയും എല്ലാ സമ്പാദ്യവും കണ്ടുകെട്ടണമെന്ന് ആക്ഷൻ കൗൺസിൽ

SHARE THIS ON

സംസ്ഥാനത്തിന്റെ സാമ്ബത്തിക രം​ഗത്തെ വലിയ നിക്ഷേപത്തട്ടിപ്പായ പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയില്‍ പ്രതിസന്ധിയിലായതില്‍ കൂടുതലും ഇടത്തരക്കാര്‍. ഇടത്തരക്കാരായ ആയിരക്കണക്കിന് നിക്ഷേപകരെയാണ് ഫിനാന്‍സിന്റെ തകര്‍ച്ച കണ്ണീരിലാഴ്ത്തിയത്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, വിദേശ മലയാളികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരങ്ങളുടെ നിക്ഷേപമാണ് സാമ്ബത്തിക തട്ടിപ്പിലൂടെ പ്രതിസന്ധിയിലായത്. വീടുപണി, വിവാഹം, വാര്‍ദ്ധക്യകാല കരുതല്‍ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും പണം ഫിനാന്‍സില്‍ നിക്ഷേപിച്ചത്. എന്നാല്‍, കമ്ബനി തങ്ങളുടെ നിക്ഷേപകരെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്.

നിക്ഷേപം കാലവധി പൂര്‍ത്തിയായിട്ടും ഉപഭോക്താക്കള്‍ക്ക് തിരികെ കിട്ടാതെ വന്നപ്പോഴാണ് സാമ്ബത്തിക തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.

തുടക്കത്തില്‍ 13 ശതമാനം എന്ന ഉയര്‍ന്ന പലിശയാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വാ​ഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇത് 11 ശതമാനമായി കുറയ്ക്കുകയും ശേഷം, നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണെന്ന് പ്രഖ്യാപനത്തോടെ 12 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്നു ഈ ഉയര്‍ന്ന പലിശയാണ് വ്യക്തികളെ ഫിനാ‍ന്‍സിലേക്ക് ആകര്‍ഷിച്ചിരുന്നത്.

നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ പ്രക്ഷേപ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. സെപ്റ്റംബര്‍ രണ്ടിന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോ​ഗം ഭാവി പ്രക്ഷേപ പരിപാടികളും നിയമപോരാട്ടത്തിന് ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു.

‌നിയമ പോരാട്ടം ശക്തമാക്കും

യോ​ഗം ആക്ഷന്‍ കൗണ്‍സിലിന്റെ കേന്ദ്ര കമ്മിറ്റി അം​ഗങ്ങളെ തെരഞ്ഞെടുത്തു. നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന എല്ലാ പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകളും, സഹോദര സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളും ഉപഭോക്താക്കളുടെ നേതൃത്വത്തില്‍ അടപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാന്‍ യോ​ഗത്തില്‍ ധാരണയായി.

കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ ജില്ലാ തലത്തിലെ ആക്ഷന്‍ കൗണ്‍സിലിന്റെ ഏകോപനത്തിന് ജില്ലാ കമ്മിറ്റികളെ യോ​ഗം തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണയും പ്രകടനങ്ങളും നടത്തും. നിക്ഷേപം തിരികെ ലഭിക്കുന്നതിനായുളള പോരാട്ടത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, കേന്ദ്ര ധനകാര്യമന്ത്രി, കേരളത്തിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കും.

ഡാനിയലിന്റെയും കുടുംബത്തിന്റെയും എല്ലാ സമ്ബാദ്യവും കണ്ടുകെട്ടി അനേഷണ ഏജന്‍സിയെ എല്‍പ്പിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോ‌ടതിയില്‍ കേസ് ഫയല്‍ ചെയ്യും. പോപ്പുലര്‍ ഫിനാന്‍സ് ഇന്‍വസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ നിയമ ഉപദേശങ്ങള്‍ തേടുവാന്‍ സ്ഥിരം അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!