സൗദി അറേബ്യയിൽ ഇന്ന് 1,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,189 പേർക്ക് മുക്തി; 13 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,112 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,189 പേർ അസുഖ ബാധയിൽ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 501,195 ആയി. 482,414 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,976 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,805 ആയി കുറഞ്ഞു. ഇതിൽ 1,418 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 260, കിഴക്കൻ പ്രവിശ്യ 209, അസീർ 196, റിയാദ് 193, മദീന 51, ഹായിൽ 44, ജീസാൻ 40, അൽബാഹ 37, നജ്റാൻ 29, അൽഖസീം 26, തബൂക്ക് 17, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,614,937 ഡോസ് ആയി.