‘കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ പേര് പറയാന്‍ ജയിലില്‍ ഭീഷണി’; സരിത്തിന്‍റെ മൊഴിയില്‍ കോടതി നടപടി ഇന്നുണ്ടാകും

കൊച്ചി: നയതന്ത്രചാനല്‍ സ്വര്‍ണ്ണക്കടത്തില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന മൊഴി നല്‍കാന്‍ പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണപ്പെടുത്തിയെന്ന സരിത്തിന്‍റെ മൊഴിയില്‍ കോടതി ഇന്ന് തുടര്‍ന്നപടികള്‍ സ്വീകരിക്കും. കൊച്ചി എന്‍ഐഎ കോടതിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് വാദം നടക്കുക. ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് സരിത് കോടതിയ്ക്ക് മൊഴി നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മര്‍ദ്ദത്തിലാക്കി മൊഴി മാറ്റാന്‍ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണെന്നാണ് ആവശ്യം.
സരിത്തിന്‍റെ പരാതിയില്‍ ജയില്‍ ഡിജിപിയോട് ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

