KSDLIVENEWS

Real news for everyone

ലോകത്ത് ഏഴായിരത്തോളം ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

SHARE THIS ON

ലോകത്ത് ഏഴായിരം ആരോഗ്യപ്രവര്‍ത്തകര്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏറ്റവുമധികം മരണം മെക്സിക്കോയില്‍ , 1300 ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ മരിച്ചത്. ഇന്ത്യയില്‍ 573 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ 1077 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു.

മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഏഴായിരത്തിലധികം ആളുകള്‍ മരിക്കുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജോലിസ്ഥലത്ത് സുരക്ഷിതമായിരിക്കാന്‍ അവകാശമുണ്ട്. പലരും സ്വന്തം ജീവന്‍ നല്‍കേണ്ടി വരുന്നത് ഖേദകരമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സാമ്ബത്തിക സാമൂഹ്യനീതി മേധാവി സ്റ്റീവ് കോക്ക്ബേണ്‍ പറഞ്ഞു. കൊവിഡ് മാസങ്ങള്‍ പിന്നിട്ടിട്ടും, ആരോഗ്യ പ്രവര്‍ത്തകര്‍ മെക്സിക്കോ, ബ്രസീല്‍, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും ഭയാനകമായ നിരക്കില്‍ മരിക്കുന്നുണ്ട്. അതേസമയം തന്നെ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അതിവേഗം രോഗം വ്യാപിക്കുകയുമാണ്. ഇത് എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായി, രാജ്യത്തുടനീളം 37 ലക്ഷത്തോളം കേസുകള്‍ സ്ഥിരീകരിച്ചു, 65,000ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 87,000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. 573 പേര്‍ മരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ മരണങ്ങളില്‍ പകുതിയും (292) മഹാരാഷ്ട്രയിലാണ് സംഭവിച്ചത്. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷയെക്കുറിച്ച്‌ ആശങ്ക ഉന്നയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരുക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള സഹകരണം ഉണ്ടാകണം. അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്താതെ അവരുടെ ജോലി തുടരാന്‍ സഹായിക്കുമെന്നും സ്റ്റീവ് കോക്ക്ബേണ്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!