KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് മരണം കുറഞ്ഞ് വരുന്നു; 24 മണിക്കൂറിനിടെ 35,342 പേർക്ക് കോവിഡ്; 483 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികള്‍ കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം 40,000ന് മുകളിലുണ്ടായിരുന്ന പ്രതിദിന കോവിഡ് രോ​ഗികള്‍ ഇന്നലെ 35,000ല്‍ എത്തി. 24 മണിക്കൂറിനിടെ 35,342 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,12,93,062 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 483 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു. നിലവില്‍ 4,05,513 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

നിലവില്‍ 42,34,17,030 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!