KSDLIVENEWS

Real news for everyone

നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് പത്തു ദിവസം ഹോം ഐസലേഷന്‍ മാര്‍ഗരേഖ പുതുക്കി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ കാതലായ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസലേഷന്‍ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാര്‍ഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയര്‍ത്തി.

കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാര്‍ഗരേഖയും പരിഷ്കരിച്ചു. മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് ഇത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആന്റിബയോട്ടിക്കോ വിറ്റാമിന്‍ ഗുളികകളോ നല്‍കേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!