ആശ്വാസം; കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 35,499 പേർക്ക് കോവിഡ്; 447 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറില്‍ 35,499പേര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 447പേര്‍ മരിച്ചു.4,02,188പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.40ആണ് രോഗമുക്തി നിരക്ക്.
കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 18,607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 93മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,858 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി.1,76,572 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.33,57,687 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.