കെപിസിസി പുനസംഘടന; കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക്

ദില്ലി: കെപിസിസി പുനസംഘടനയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആഴ്ച അവസാനം ദില്ലിക്ക് പോകും. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കഅള ചര്‍ച്ച നടത്തിയികുന്നു. ദില്ലി ചർച്ചകൾക്ക് മുമ്പ് കേരളത്തിൽ പ്രാഥമിക ധാരണയിലെത്തുകയായിരുന്നു നീക്കം. മുഴുവൻ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ.