സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; കൂടുതൽ രോഗികളുണ്ടെങ്കിൽ കൂട്ടുകുടുംബങ്ങളും കസ്റ്ററാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കൊവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺ ആക്കാനാണ് തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഒരിടത്തുണ്ടെങ്കിൽ അതും ക്ലസ്റ്റർ ആയി കണക്കാക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്‍റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.

