KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിൽ ഇനി കലയുടെ മാമാങ്കം:SSF സാഹിത്യോത്സവത്തിന് ഇന്ന് തുടക്കമാകും

SHARE THIS ON

മൊഗ്രാൽ പുത്തൂരിൽ ഇനി കലയുടെ മാമാങ്കം: SSF സാഹിത്യോത്സവത്തിന് ഇന്ന് തുടക്കമാകും

മൊഗ്രാൽ പുത്തൂർ : ‘മൊഗ്രാൽ പുത്തൂർ ഇനി കലയുടെ ഊര്’ എന്ന ശീർഷകത്തിൽ എസ്‌.എസ്‌.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ഇന്ന് വൈകുന്നേരം തുടക്കമാകും.വൈകുന്നേരം 4:30 ന് സ്വാഗത സംഗം ചെയർമാൻ ഫാറൂഖ് സഖാഫി ദേശാംകുളം പതാക ഉയർത്തും.രാത്രി 7:30ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥന നടത്തും.ജവാദ് മൊഗ്രാൽ പുത്തൂർ സ്വാഗതം പറയുന്ന പരിപാടിയിൽ മൊഗ്രാൽ പുത്തൂർ സെക്ടർ പ്രസിഡന്റ് നൗഫൽ മൊഗർ അധ്യക്ഷത വഹിക്കും.പ്രശസ്ത സാഹിത്യകാരൻ വി.വി പ്രഭാകരൻ മാസ്റ്റർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.എസ്‌.എസ്‌.എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം ആമുഖ പ്രഭാഷണം നടത്തും.അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,തസ്ലിം കുന്നിൽ,ഷഫീഖ് സഅദി കോട്ടക്കുന്ന് തുടങ്ങിയ പ്രമുഖർ ആശംസ പ്രഭാഷണം നടത്തും.ഹാഷിർ അബ്ബാസ് ബള്ളൂർ നന്ദി പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!