ബികോം വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നും പ്രാക്ടിക്കൽ പഠിക്കാം, പഠന സഹായി യുമായി ഈ അധ്യാപക കൂട്ടായ്മ

കാസർകോട്: ലോക് ഡൗൺ കാരണം കോളജിൽ പോകാനാവാതെ വീട്ടിൽ നിന്നും പഠനം നടത്തുന്ന ബികോം വിദ്യാർത്ഥികൾക്ക് സഹായവുമായി അധ്യാപക കൂട്ടായ്മ. അവസാന വർഷ ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥികൾക്കാണ് ഇൻഫർമേഷൻ ടെകനോളജി ഫോർ ബിസിനസ് എന്ന പഠന പുസ്തകം തയ്യാറായത്. . കണ്ണൂർ കോൺക്കോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മി, മാനേജ്മെന്റ് സ്റ്റഡീസ് അദ്ധ്യാപകൻ സുബീഷ്, പെരിയ എസ് എൻ കോളേജിലെ അദ്ധ്യാപിക ഹിത മോഹൻ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കൾ. കൊവിഡ് കാലത്ത് പ്രാക്ടിക്കൽ വീട്ടിൽ നിന്നും പഠിക്കാവുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാലക്ക് കീഴിൽ വീട്ടിൽ പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും ഈ പഠന സഹായി. സിലബസിലെ എല്ലാ ഭാഗവും ഉൾപ്പെടുത്തി രണ്ട് മാസം കൊണ്ട് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു. പെരിയയിൽ നടന്ന ലളിതമായ ചടങ്ങിൽ കേന്ദ്ര സർവകലാശാല എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പ്രൊഫസർ ഡോ. അമൃത് ജി കുമാർ പുസ്തകം പ്രകാശനം ചെയ്തു.

