KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 38,667 പേർക്ക് കോവിഡ് , 478 മരണം ; പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 2.05 ശതമാനം

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 35,743 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 3,87,673 പേരാണ് രോഗം ബാധിച്ച്‌ ചികില്‍സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,13,38,088 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 53.61 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!