എയിംസ് സ്ഥാപിക്കേണ്ടത് കാസർഗോഡ് തന്നെ ; ജാഥാ ലീഡർ നാസർ സാഹിബ് ചെർക്കളയ്ക്ക് ആശംസകളുമായി മസ്ക്കറ്റ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം

മസ്ക്കറ്റ് : ആതുര സേവന രംഗത്ത് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള നമ്മുടെ ജില്ലയുടെ ദൈനംദിന ആരോഗ്യ പ്രശ്നങ്ങൾ എന്നും വാർത്തകൾ സൃഷ്ടിക്കാറുണ്ട്. എന്തുകൊണ്ടും എയിംസ് സ്ഥാപിക്കാൻ ഏറ്റവും അർഹമായ ഇടം കാസറഗോഡ് തന്നെയാണ്. ആ ലക്ഷ്യ പൂർത്തീകരണത്തിന് വേണ്ടി മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ശക്തനായ നേതാവും കൂടി ആയ നാസർ സാഹിബ് ചേർക്കളവും കൂട്ടരും അക്ഷീണ പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു. അതിനു വേണ്ടി മുൻപന്തിയിലുള്ള മുഴുവനാളുകളെയും അഭിനന്ദിക്കുകയാണ്.
പ്രവാസ ജീവിധത്തിലെ തിരക്കുകൾക്ക് താത്കാലിക വിരാമം നൽകിക്കൊണ്ട് തൻറെ പിതാവിൻറെ വഴി തിരഞ്ഞെടുത്തു ജന്മ നാട്ടിൽ സേവന പ്രവർത്തങ്ങൾക്കിറങ്ങിയ ജന സേവകനാണ് നാസർ ചെർക്കളം. നിരവധി സാമൂഹ്യ വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും വ്യത്യസ്തമായ വീക്ഷണങ്ങളോടെ സമീപിക്കുകയും ചെയ്യുന്ന നാസർ സാഹിനെ പോലുള്ളവരുടെ ആത്മാർത്ഥമായ ഇടപെടലുകൾ കാസരഗോടിൻറെ ആരോഗ്യമേഖലക്ക് കരുത്താകാൻ എയിംസിലൂടെ ഒരു പൊൻപുലരി സാധ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ആ ലക്ഷ്യത്തിലേക്ക് എയിംസ് കാസറഗോഡിന് എന്ന നിശ്ചയ ദാർഢ്യത്തോടെ സംഘടിപിപ്പിക്കുന്ന പദയാത്രക്കും അതിൻറെ നായകനും എല്ലവിധ നന്മകളും,അയ്ക്യ ദാര്ഢ്യവും പ്രഖ്യാപിക്കുന്നു.
മസ്കറ്റ് കെ.എം.സി.സി – കാസറഗോഡ് മണ്ഡലം കമ്മിറ്റി.

