KSDLIVENEWS

Real news for everyone

കത്തി കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി ഗൂഗ്ള്‍പേ വഴി പണം തട്ടി; പിന്നാലെ പൊലീസെത്തി അറസ്റ്റ് ചെയ്തു

SHARE THIS ON


മഞ്ചേശ്വരം (കാസർകോട്): അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉപ്പള മുളിഞ്ചയിലെ ഇര്‍ഫാന്‍ എന്ന പപ്പു(46)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറി‍െൻറ നേതൃത്വത്തില്‍ പിടികൂടിയത്.

സംഘത്തിലെ രണ്ടുപേരെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. ബാര്‍ബര്‍ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി ആലമി‍െൻറ പരാതിയിലാണ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

യു.പി സ്വദേശികള്‍ താമസിക്കുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി ഇര്‍ഫാനും സംഘവും ആലമിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയും 21,000 രൂപ തട്ടിപ്പറിക്കുകയും തുടര്‍ന്ന് കത്തി കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ഗൂഗ്ള്‍പേ വഴി 5000 രൂപ അയപ്പിച്ചെന്നുമാണ് പരാതി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആലം പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!