KSDLIVENEWS

Real news for everyone

തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിനി മരിച്ചു

SHARE THIS ON

കുമ്പള: പൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുംബൈ സ്വദേശിനി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്. കുടുംബം രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് താമസിക്കുന്നത്. പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടിന്റെ രണ്ടാം നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. റിസ, നിദ, ഹനം, ശുഹിബ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!