വിജയികളെ ഉപഹാരം നൽകി മന്ത്രി അഹമ്മദ് ദേവർകോവിൽ അനുമോദിച്ചു.

തുരുത്തി:പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ
എൻ. എസ്. എൽ തുരുത്തി ശാഖയുടെ സ്നേഹോപഹാരം നൽകി കേരള തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുമോദിച്ചു.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഷർമില,
ഉന്നത വിജയം നേടിയ സുലൈമാൻ റാഹിൽ,
അബൂബക്കർ ഫൗസാൻ,
ഫാത്തിമത്ത് ശുബൈബ ഷിറിൻ,ഫാത്തിമത്ത് ഷിഫാന, ഫാത്തിമ ടി എസ്,
ഫാത്തിമത്ത് ഫർസാന,
ഫാത്തിമത്ത് ഫൈമ ഫവീൻ.തുടങ്ങിയ വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഐ. എൻ. എൽ തുരുത്തി ശാഖ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

