KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേർക്ക് കോവിഡ്; 440 മരണം; ആകെ ചികിത്സയിലുള്ളവർ 3,67,415 പേർ

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,22,85,857 ആയി ഉയര്‍ന്നു. നിലവില്‍ 4,32,519 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 37,169 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയര്‍ന്നു. നിലവില്‍ 3,67,415 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 56,06,52,030 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇന്നലെ മാത്രം 55,05,075 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!