ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ടതട്ടിപ്പ് ; അപ്രൈസറെ അറസ്റ്റ് ചെയ്തു

ഉദുമ : ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ബാങ്കിലെ അപ്രൈസർ നീലേശ്വരത്തെ കുഞ്ഞികൃഷ്ണ ( 65 ) നെയാണ് ബേക്കൽ ഇൻസ്പെക്ടർ യു വി വിപിൻ അറസ്റ്റു ചെയ്തത് . ഇയാളെ ഹൊസൂർഗ്ഗ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു . തട്ടിപ്പ് വകയിൽ പ്രതികൾ കൈക്കലാക്കിയ പണത്തിൽ നിന്നു 50,000 രൂപ വായ്പയായി തനിക്ക് നൽകിയിട്ടുണ്ടെന്നു അറസ്റ്റിലായ കുഞ്ഞി കൃഷ്ണൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു . എന്നാൽ കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി കളനാട്ടെ മുഹമ്മദ് സുഹൈൽ നൽകിയ മൊഴി ഇതിനു വിരുദ്ധമാണെന്നു പൊലീസ് പറഞ്ഞു . 50,000 രൂപ പ്രതിഫലമായി നൽകിയെന്നാണ് സുഹൈലിന്റെ മൊഴിയെന്നു കൂട്ടിച്ചേർത്തു .

