KSDLIVENEWS

Real news for everyone

വായ്പ അടച്ചിട്ടും ആധാരം തിരിച്ചു നൽകിയില്ല ; സഹകരണ ബാങ്കിന് 25000 രൂപ പിഴ

SHARE THIS ON

കാസർകോട് : ബാങ്ക് വായ്പയ്ക്ക് ഈടുവച്ച സ്വത്ത് വായ്പയടച്ചിട്ടും തിരിച്ചു നൽകാതിരുന്ന സഹകരണ ബാങ്കിനെ ജില്ലാ ഉപഭോക്ത കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷിച്ചു . പിഴ ഒരു മാസത്തിനുള്ളിൽ പരാതിക്കാരായ കുമ്പളയിലെ രാമചന്ദ്ര , സഹോദരിമാരായ കൃഷ്ണമ്മ , ശേഷമ്മ എന്നിവർക്ക് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു . പരാതിക്കാരുടെ പിതാവ് 1997 ൽ ആധാരങ്ങൾ പണയം വെച്ചു മുഗു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 40,000 രൂപ വായ്പയെടുത്തിരുന്നു . 2009 ൽ വായ്പയെടുത്ത അമ്മു പൂജാരി മരിച്ചു . 2011 ൽ പരാതിക്കാർ കടം തീർത്ത ശേഷം ഒറിജിനൽ ആധാരത്തിന് അന്നു മുതൽ ബാങ്ക് കയറിയിറങ്ങുകയായിരുന്നു . എന്നാൽ പരാതിക്കാർക്ക് ബാങ്കുമായി ഒരു ബന്ധവുമില്ലാത്തതു കൊണ്ട് ഒറിജിനൽ ആധാരം അന്യർക്ക് നൽകാനാവില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ നിലപാടെന്ന് പറയുന്നു . ഇതിനെതിരെ നൽകിയ പരാതിയിലാണ് ആധാരവും നഷ്ടപരിഹാവും നൽകാൻ കമ്മീഷൻ പ്രസിഡന്റ് കെ കൃഷ്ണൻ , മെമ്പർമാരായ എം രാധാകൃഷ്ണൻ , കെ ജി ബീന എന്നിവർ നിർദ്ദേശിച്ചത് . പരാതിക്കാർക്ക് വേണ്ടി അഡ്വ കെ രാമപാട്ടാളി ഹാജരായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!