ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു

അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻ വലിച്ചു. നാളെ മുതൽ യു എ ഇ യിലേക്ക് വിമാന സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. റാപിഡ് പി സി ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനു ഒരാഴചത്തേക്ക് യു എ ഇ ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതർ ഇപ്പോൾ വിലക്ക് പിൻ വലിച്ചത് .

