പോലീസ് ഉദ്യോഗസ്ഥന്മാർ സമൂഹത്തിൽ നന്മയുടെ മുഖങ്ങളാണെന്നതിന്ന് അവർ ചെയ്യുന്ന സാമൂഹ്യ സേവനം തന്നെ തെളിവ് ; എൻ.എ നെല്ലിക്കുന്നു എം.എൽ.എ

കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥന്മാർ സമൂഹത്തിൽ നന്മയുടെ മുഖങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ ജോലിക്കൊപ്പം സമൂഹസേവനം നടത്താൻ മുന്നോട്ട് വരുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥന്മാരെ ജനങ്ങൾ എന്നും ഓർമയിൽ അടയാളപ്പെടുത്തുമെന്നും കാസറഗോഡ് എം.എൽ.എ എൻ.എ.നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സ്നേഹപൂർവ്വം 2021 പരിപാടിയിൽ മുഖ്യമന്ത്രിയുടെ ഈ വർഷത്തെ സുദീർഘ സേവനത്തിനുള്ള മെഡൽ നേടിയ കുമ്പള സബ് ഇൻസ്പെക്ടർ കെ പി വി കെ രാജീവന് നൽകിയ അനുമോധന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺ വീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷ്‌റഫ് അലി,കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ ചെങ്കള, പഞ്ചായത്ത് അംഗം ബി എ റഹിമാൻ, വാണിജ്യ പ്രമുഖരായ മൊയ്‌നുദ്ധീൻ തളങ്കര,ബഷീർ പള്ളിക്കര ഗഫൂർ എരിയാൽ, അസ്‌ലം പാടിഞ്ഞാർ, ടി എ കാലിദ്, ഖലീൽ മാസ്റ്റാർ, മജീദ് തെരുവത്ത്,നാസർ മൊഗ്രാൽ, സിദീഖ് കൈകമ്പ, റിയാസ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞികുമ്പോൽ എന്നിവർ സംബന്ധിച്ചു.

