ദുബായ് മലബാർ കലാ സാംസ്കാരിക വേദി കലാകാരന്മാരെ ആദരിച്ചു; കലാകരന്മാർ സമുഹത്തിൽ നന്മയുടെ വക്താക്കളാകണം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്

കാസറഗോഡ്: വർത്താനകാലത്ത് കലാകാരന്മാർ സമൂഹത്തിൽ സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെ യും നന്മയുടെ പൂക്കാലം തീർക്കണമെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് അഭിപ്രായപെട്ടു.ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സ്‌നേഹപുർവ്വം 2021 പരിപാടിയിൽ വേദിയുടെ നവാഗത ഗായിക ഗായകനുള്ള അവാർഡ് പിരിശമാണ് ഉമ്മാ എന്ന ആൽബത്തിൽ അഭിനയിച്ച ജോവിത നീലേശ്വരത്തിനും മാസ്റ്റർ അൻഷിപിനും നവമാധ്യമങ്ങളിൽ ഖൈറുൽ ബറായ സയ്യിദി കരുണക്കടൽ മുഹമ്മദി എന്ന ഒറ്റപാട്ടിലൂടെ തരംഗമായി മാറിയ ശ്രുതി രമേശനെയും കുടുംബത്തെയും ആദരിക്കൽ ചടങ്ങ് സ്‌നേഹപൂർവ്വം 2021 പരിപാടി യിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു എം എൽ എ. ചടങ്ങ് കാസർഗോഡ് എം എൽ എ എൻ എ നെല്ലി ക്കുന്ന് ഉൽഘാടനം ചെയ്തു. കെ എം അബ്ബാസ് അദ്ധ്യക്ഷത വയിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ് അഷ്‌റഫ് കർള സ്വന്തം പറഞ്ഞു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷ്‌റഫ് അലി, കുമ്പളപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്,കുമ്പള അഡി. എസ് ഐ. കെ പി വി രാജീവൻ,ഡോക്ടർ ജനാർദ്ധന നായക്ക്, ഡോക്ടർ സഹറത്ത് മുനാസ,മോണു ഹിന്ദുസ്ഥാൻ, അഷ്‌റഫ് എടനീർ,വാണിജ്യ പ്രമുഖരായ മൊയ്‌നു ദ്ധീൻ തളങ്കര, ബഷീർ പള്ളിക്കര, ഗഫൂർ ഏരിയാൽ,അസ്‌ലം പാടിഞ്ഞാർ,ടി എ ഖലിദ്, മജീദ് തെരുത്ത്, ഖലീൽ മാസ്റ്റർ,നാസർ മൊഗ്രാൽ, ബി എ റഹിമാൻ സംസാരിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രോഗ്രാം കമ്മിറ്റി കൺവീനരുമായ ഹനീഫ് ചെങ്കള നന്ദി പറഞ്ഞു.

