KSDLIVENEWS

Real news for everyone

കാസർകോട് ബേള സ്വദേശിനിയായ സിസ്റ്റർ അഫ്ഗാനിൽ കുടുങ്ങി ; പ്രാർത്ഥനയോടെ കുടുംബം

SHARE THIS ON

കാസർകോട് : താലിബാന്റെ ക്രൂരകൃത്യങ്ങൾ ഒന്നിനു പുറകെ ഒന്നായി ലോകം ഞെട്ടലോടെ കേട്ടും കണ്ടും കൊണ്ടിരിക്കെ കാസർകോടിനെ ആശങ്കയിലാക്കി അഫ്ഗാനിസ്ഥാനിൽ നിന്നൊരു ഫോൺ സന്ദേശം . ബേള , പെരിയടുക്കയിലെ ലൂയിസ ക്രാസ്ത – സെലീന ഡിസൂസ ദമ്പതികളുടെ മകൾ സിസ്റ്റർ തെരേസ ക്രാസ്ത കാബൂളിൽ കുടുങ്ങിയതായാണ് സന്ദേശം . ഇക്കാര്യം തെരേസ തന്നെയാണ് നാട്ടിൽ അറിയിച്ചത് . ഇറ്റലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയ്ക്ക് വേണ്ടിയാണ് തെരേസ മൂന്ന് വർഷം മുമ്പ് കാബൂളിലേയ്ക്ക് പോയത് . വികലാംഗരായ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് സംഘടന . താലിബാൻ ആക്രമണവും ആഭ്യന്തര കലാപവും രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് വരാൻ തീരുമാനിച്ചതായിരുന്നു . എന്നാൽ യഥാസമയം വിമാനത്തോളവത്തിൽ എത്താൻ കഴിയാത്തതിനാൽ യാത്ര മുടങ്ങിയെന്നും തനിക്കും കൂടെയുള്ള സിസ്റ്റർമാർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും കാണിച്ചുള്ള ഫോൺ സന്ദേശമാണ് കഴിഞ്ഞ ദിവസം നാട്ടിൽ ലഭിച്ചതെന്ന് പറയുന്നു . ഇപ്പോൾ സിസ്റ്റർ തെരേസയും സഹപ്രവർത്തകരും എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല . എങ്കിലും തെരേസയുടെ നല്ല വാർത്തകൾക്ക് കാതോർത്തിരിക്കുകയാണ് കുടുംബവും നാടും . നെല്ലിയാടി കോൺവെന്റ് , മംഗ്ളൂരു , ജെപ്പുവിലെ പ്രശാന്ത് നിവാസ് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് സിസ്റ്റർ തെരേസയും സംഘവും മംഗ്ളൂരു സിസ്റ്റർ ഓഫ് ചാരിറ്റി മുഖേന ഇറ്റലി വഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!