KSDLIVENEWS

Real news for everyone

ഇനി രാത്രിയിലും താജ്മഹല്‍ സന്ദര്‍ശിക്കാം; ഒരു വര്‍ഷത്തിനുശേഷം രാത്രികാഴ്ചകള്‍ക്കായി നാളെ മുതല്‍ പ്രവേശനം

SHARE THIS ON

ന്യൂഡല്‍ഹി: രാത്രികാഴ്ചകള്‍ക്കായി താജ്മഹല്‍ നാളെ മുതല്‍ തുറക്കും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട ശേഷമാണ് നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഓ​ഗസ്റ്റ് 21, 23, 24 തിയതികളില്‍ രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളില്‍ താജ്മഹല്‍ അവധി ആയതിനാലും ഞായറാഴ്ചയില്‍ ലോക്ക്ഡൗണ്‍ നിലവുലുള്ളതുകൊണ്ടും ഈ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വൈകിട്ട് 8:30 മുതല്‍ 9മണി വരെ, 9 മുതല്‍ 9:30 വരെ, 9:30 മുതല്‍ 10 മണി വരെ എന്നിങ്ങനെയാണ് രാത്രി സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദര്‍ശകരെ വരെയാണ് അനുവദിക്കുക. സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്. ടിക്കറ്റുകള്‍ ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!