സാമൂഹ്യനീതിയുടെ രാഷ്‌ട്രീയമാണ്
രാജ്യമാഗ്രഹിക്കുന്നത്:
അജ്മൽ ഇസ്മായിൽ

ഉപ്പള: രാജ്യത്ത് സംഘ്പരിവാർ കോർപറേറ്റ് ഫാഷിസത്തെ പരാജയപ്പെടുത്തി ജനാധിപത്യ
ഇന്ത്യയെ വീണ്ടെടുക്കാൻ സാമൂഹിക ജാനാധിപത്യത്തിലധിഷ്ടിതമായ ആദർശരാഷ്‌ട്രീയത്തിന് മാത്രമെ സാധ്യമാവുകയുള്ളുവെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മൽ ഇസ്മായിൽ പറഞ്ഞു.
കള്ളപണത്തിന്റെയും ബ്ലാക്ക്മൈൽരാഷ്ട്രീയത്തിന്റെയും വാക്താക്കളാണ് രാജ്യം ഭരിക്കുന്നത്.
കോവിഡ് പ്രതിരോധവമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിയമങ്ങൾ ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ചും, അന്യായമായി ഫൈൻ ഈടാക്കി കേരളജനതയെ കൊള്ള ചെയ്തും, ലോക്ഡൗണിൽ പട്ടിണി മാറ്റാൻ പുറത്തിറങ്ങിയ പാവം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടും സംസ്ഥാനത്ത് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാർ ജനവിരുദ്ധ സർക്കാരായി അധപതിച്ചു.
മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സഭ ഉപ്പളയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം
ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി,അൻസാർ ഹൊസങ്കടി,മുബാറക്ക് കടമ്പാർ,എൻ.അബ്ദുൽഹമീദ്,
പി.കെ.ശബീർ സംസാരിച്ചു
ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
പുതിയ മണ്ഡലം ഭാരവാഹികളായി അഷ്റഫ്ബഡാജെ (പ്രസിഡൻറ്)
അൻസാർ ഗാന്ധിനഗർ,അലി ഷാമ (വൈസ്പ്രസിഡൻറുമാർ) മുബാറക്ക് കടമ്പാർ (സെക്രട്ടറി ) യാഖൂബ്,ആരിഫ്ഖാദർ (ജോയിന്റ്സെക്രട്ടറിമാർ)എൻ.അബ്ദുൽഹമീദ് (ഖജാഞ്ചി )
ശരീഫ്പാവൂർ,സലാംമഞ്ചേശ്വരം എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു

