KSDLIVENEWS

Real news for everyone

നാളെ വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല

SHARE THIS ON

തിരുവനന്തപുരം : നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.

ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നലെ 20,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 16.94 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

‘മാസ്‌കിട്ട്’ മാവേലിയെ വരവേല്‍ക്കാം. ‘കൈ കഴുകി’ സദ്യയുണ്ണാം. ‘അകന്നിരുന്ന്’ ആഘോഷിക്കാമെന്ന് ഓണാശംസ സന്ദേശത്തില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!