KSDLIVENEWS

Real news for everyone

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്
ഓണം ആഘോഷിച്ചു

SHARE THIS ON

മുള്ളേരിയ: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും
മത്സരങ്ങളും സംഘടിപ്പിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.
ലയൺസ്‌ സോൺ ചെയർപേഴ്‌സൺ സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്തു.
വിദ്യാനഗർ ലയൺസ്‌ ക്ലബ്ബ്‌ പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ മുഖ്യാതിഥിയായിരുന്നു.
മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, സെക്രട്ടറി കെ രാജലക്ഷ്മി, ട്രഷറർ ടി.ശ്രീധരൻ നായർ, എം. മോഹനൻ, ടി.എൻ.മോഹനൻ, കെ.ജെ.വിനോ, കൃഷ്ണൻ കോളിക്കാൽ, ഇഖ്ബാൽ കിന്നിങ്കാർ, ബി.രാധാകൃഷ്ണ നായക്ക്, ഡോ.ജനാർദ്ദനൻ, ഡോ.ദീപാലക്ഷ്മി, സുന്ദര ആചാര്യ, ഷീന മോഹൻ, സിന്ധു വിനോ, ചന്ദ്രകല ഉദയ്, ശോഭ മാധവൻ, ശാരദ ശ്രീധർ, പ്രജിത വിനോദ് ലിയോ ക്ലബ്ബ് പ്രസിഡണ്ട് അർജുൻ മേലത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!