KSDLIVENEWS

Real news for everyone

സമൂഹത്തിന്റെ നന്മയ്ക്കും,നാടിന്റെ പുരോഗതിക്കും വേണ്ടി നന്മയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ യുവസമൂഹം മുന്നോട്ടുവരണമെന്ന് ; അഷ്റഫ് കർള

SHARE THIS ON

സമൂഹത്തിന്റെ നന്മയ്ക്കും,നാടിന്റെ പുരോഗതിക്കും വേണ്ടി നന്മയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ യുവസമൂഹം മുന്നോട്ടുവരണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു. ആരിക്കാടി മുഹ്യദ്ധീൻ നഗർ യുവ കൂട്ടായ്മ സംഘടിപ്പിച്ച എസ്.എസ്.എൽ.സി,പ്ലസ് വൺ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു സമൂഹത്തിലെയും സ്പ്ന്തനമായി നാടിന്റെ നാവായി മാറുന്ന യുവത്വം വർത്തമാനകാലത്ത് അത്തരം യുവാക്കൾ നേതൃത്വം നൽകുന്ന കൂട്ടായ്മകൾ,സമൂഹത്തിന്ന് മുതൽക്കൂട്ടാണെന്നും, അതുവഴി സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെയും, അധാർമികക്കെതിരായും യുവാക്കളെ ബോധവൽകരണം നടത്താൻ ഇത്തരം കൂട്ടായ്മകളിൽ കഴിയുമെന്നും, അഷ്‌റഫ്‌ കർള പറഞ്ഞു.

ചടങ്ങിൽ മോണു ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹാജി,കെ വി യൂസഫ്, അബ്ദുൽ റഹിമാൻ, റഷീദ് എന്നിവർ പ്രസംഗിച്ചു. രഹിമാൻ സ്വാഗതവും പറഞ്ഞു.ഫാറുഖ് നന്ദി യും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!