മാതൃകാപരമായ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് പതിനാലാം വാർഡ് മെമ്പർ ദിക്ഷിത്ത് കല്ലങ്കൈ

മൊഗ്രാൽപുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വാർഡ് തല വാക്സിനേഷൻ ക്യാമ്പ് വേറിട്ട പ്രവർത്തനങ്ങളുമായി ദീക്ഷിത്ത് കല്ലങ്കൈ.
വാക്സിൻ സ്വീകരിച്ച ഉടനെ തന്നെ കുന്നിൽ ജനസേവന കേന്ദ്രവുമായി സഹകരിച്ച് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.
വാക്സിൻ സ്വീകരിക്കാൻ വന്നവർക്കു മധുരപാനിയവും കുടിവെള്ളവും ഒരുക്കി മാതൃക പരമായ പ്രവർത്തനം കാഴ്ച വെച്ചിരിക്കുകയാണ് 14ആം വാർഡ് മെമ്പർ ദീക്ഷിത് കല്ലങ്കൈ.
സമാധാനപരമായാണ് ക്യാമ്പ് മുൻപോട്ട് പോയത്. എസ്ഡിപിഐ വളണ്ടിയേഴ്‌സ് ടീം ക്യാമ്പ് സുഖകരമായി മുന്നോട്ട് പോകുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു.

