കണ്ണൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ല ; കള്ളക്കടത്ത് കേസില്‍ പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ സംരക്ഷിക്കില്ല: കോടിയേരി ബാലകൃഷ്ണന്

കണ്ണൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന് ഒരു കത്തും നല്‍കിയിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
പി ജയരാജന് സഹദേവന് പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ഇതിനിടെ കള്ളക്കടത്തത് കേസില്‍ പാര്‍ട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാല്‍ അവരെ സംരക്ഷിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവില്‍ യുക്തമായ സമയത്ത് തീരുമാനമുണ്ടാകമെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി. അതേസമയം ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര്.എസ്.എസ്. ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് അഭിപ്രായപെട്ടു. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയില്‍ കൊണ്ടു നടക്കാന്‍ ചില ശ്രമം നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ആര്.എസ്.എസ്. ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

