സിദ്ദിഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖുര്‍ റഹ്മാന് ഗുരുതരാവസ്ഥയിലെന്ന് കുടുംബം

സിദ്ദിഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖുര്‍ റഹ്മാന് ഗുരുതരാവസ്ഥയിലെന്ന് കുടുംബം. ജയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അതീഖിന്റെ ഹൃദയ വാല്‍വിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. മഥുര ജില്ലാ ജയില്‍ ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ചികിത്സക്കായി കോടതി ജാമ്യം അനുവദിക്കണമെന്നും അതീഖുര്‍ റഹ്മാന്റെ സഹോദരന് മതീന് മീഡിയവണിനോട് പറഞ്ഞു.
അതീഖ് 11 മാസമായി ജയിലിലാണ്. ഹാഥ്റസിലേക്കുള്ള യാത്രയില്‍ പൊലീസ് പിടികൂടി ജയിലിലടക്കുകയിരുന്നു. അതീഖ് ഒരു ഹൃദയരോഗിയാണ്. ജയിലിലെ ആശുപത്രിയില്‍ ആവശ്യമായ ചികിത്സകള്‍ ലഭിക്കുന്നില്ല. ജയില്‍ ആശുപത്രിയില്‍ നിന്നും ഇന്നലെ അതീഖ് ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ജയിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അതീഖ് പറഞ്ഞു. കോടതി എത്രയും വേഗം ജാമ്യം അനുവാധിക്കണം. ഡല്‍ഹി എയിംസില്‍ ശസ്ത്രക്രിയ നടത്തേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗം അതിന് സൗകര്യം ഒരുക്കണം. അതീഖുര്‍ റഹ്മാന്റെ സഹോദരന് പറഞ്ഞു.
സിദ്ദിഖ് കാപ്പനടക്കം നാല് പേരെയാണ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതീഖുര്‍ റഹ്മാന് (ക്യാമ്ബസ് ഫ്രണ്ട് ദേശീയ ട്രഷറര്‍), മസൂദ് അഹമ്മദ് (ജാമിയ വിദ്യാര്‍ത്ഥി, ക്യാമ്ബസ് ഫ്രണ്ട് പ്രവര്ത്തകന്, യുപി സ്വദേശി, യുപി സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്. റൗഫിന്റെ നിര്‍ദേശപ്രകാരമാണ് സിദ്ദിഖ് കാപ്പന് ഹാഥ്റസില്‍ പോയത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണം.