എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം 2022 ജനുവരി 14,15,16 തിയ്യതികളിൽ

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിന്റെ മൂന്നാമത് എഡിഷൻ 2022 ജനുവരി14,15,16 തിയ്യതികളിൽ നടക്കും. പാലക്കാട് ബൂത്വി സ്ഫിയറിലാണ് പരിപാടി നടക്കുക. “അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗ ങ്ങൾ ” എന്ന പ്രമേയത്തെ ആസ്പദമാക്കി അഞ്ചു മാസം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളുടെ സമാപനമായാണ് സെൻസോറിയം നടക്കുക. സെൻസോറിയത്തിന്റെ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി കൊല്ലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റിയാടി വിഷയാവതരണം നടത്തി. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ചു. സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ഫിർദൗസ് സഖാഫി കടവത്തൂർ, ജാബിർ സഖാഫി പാലക്കാട് എന്നിവർ സംസാരിച്ചു. സെൻസോറിയം പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 650 കേന്ദ്രങ്ങളിൽ
” നവോത്ഥാനം, കേരളം മഖ്ദൂമിനെ വായിക്കുക” എന്ന ശീർഷകത്തിൽ നവോത്ഥാന സംഗമങ്ങൾ നടന്നു. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ വൈജ്ഞാനിക, നവോത്ഥാന സംഭാവനകളെ കുറിച്ചുള്ള പഠനവും, ചർച്ചകളും നവോത്ഥാന സംഗമങ്ങളുടെ ഭാഗമായി നടന്നു.