KSDLIVENEWS

Real news for everyone

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍

SHARE THIS ON

മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ. റൊണാൾഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ക്ലബ്, യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി.

രണ്ട് വർഷത്തേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ. യുവന്റസുമായുള്ള കരാർ ഒരു വർഷം ബാക്കിനിൽക്കെയാണ് താരത്തിന്റെ ക്ലബ് മാറ്റം. ‘വീട്ടിലേക്ക് സ്വാഗതം’ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വീറ്റ് ചെയ്തു

നേരത്തെ, യുവന്റസ് പരിശീലകൻ മാസിമിലിയാനോ അലെഗ്രി ക്രിസ്റ്റ്യാനോ ടീം വിടുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം വരെ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ സിറ്റിയിലേക്കാണെന്നായിരുന്നു സൂചന. താരത്തിന്റെ ഏജന്റുമായി മാഞ്ചെസ്റ്റർ സിറ്റി ആശയമവിനിമയം നടത്തുകയും ചെയ്തിരുന്നു.

2003 മുതൽ 2009 വരെ യുണൈറ്റഡിന്റെ താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ആറ് സീസണുകളിൽ യുണൈറ്റഡിൽ കളിച്ച റൊണാൾഡോ ചാമ്പ്യൻസ് ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും അടക്കമുള്ള കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.

Welcome 𝗵𝗼𝗺𝗲, @Cristiano🔴#MUFC#Ronaldo

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!