മോഷണം പതിവായി; വീട്ടുടമ സ്ഥാപിച്ച കാമറയില്‍ പ്രദേശവാസി കുടുങ്ങി

ബദിയടുക്ക: വീട്ടില്‍നിന്ന് നിരന്തരം പണം മോഷണം പോകുന്നത് കണ്ടെത്താൻ വീട്ടുടമ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത് പ്രദേശവാസിയായ യുവാവ്. നീര്ച്ചാല് പൂവളത്തടുക്കയിലെ റോമന്‍ ഡിസൂസയുടെ വീട്ടിലാണ് മോഷണം പതിവായത്. ഇതോടെ റോമന്‍ ഡിസൂസ മൊബൈല്‍ കാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു.ഇതിലാണ് കഴിഞ്ഞദിവസം മോഷ്ടാവ് കുടുങ്ങിയത്. നീര്ച്ചാല് പൂവാളയിലെ ഫായിസാണ് മോഷണത്തിന് പിന്നിലെന്നറിഞ്ഞതോടെ പൊലീസ് ഫായിസിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ബദിയടുക്ക എസ്.ഐ വിനോദ് കുമാർ പറഞ്ഞു.