ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ,
നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
ബിയുഡിഎസ് നിയമത്തിലൂടെ ആസ്തികള്‍ കണ്ടത്തണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് അറിയിച്ചത്. നൂറോളം കേസ് നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നാണ് ആവശ്യം. കലക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ലാ ജഡ്ജി റാങ്കിലുള്ളവരെ നിയമിച്ചാവും പ്രത്യേക കോടതി സ്ഥാപിക്കുക.
മഞ്ചേശ്വരം മുന്‍ എം.എല്‍.എ, എം സി ഖമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിയായി വിവിധ കോടതികളില്‍ 164 കേസുകളാണ് നിലവിലുള്ളത്. ഏഴ് പ്രതികളാണ് കേസില്‍. പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ബിയുഡിഎസ് നിയമ പ്രകാരം സ്വത്തുക്കള്‍ തിരിച്ചുപിടിച്ചിരുന്നു. ഇത് പോലെ ആസ്തികള്‍ പിടിച്ചെടുത്ത് തിരിച്ച് നല്‍കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.