മുള്ളേരിയയിൽ സഹകരണ ആശുപത്രി വരുന്നു

മുള്ളേരിയ: മലയോരത്ത് സഹകരണ മേഖലയിൽ ആശുപത്രി വരുന്നു. തുടക്കത്തിൽ മുള്ളേരിയയിൽ ഡേ കെയർ സെന്ററായി തുടങ്ങും. സെപ്റ്റംബർ രണ്ടാംവാരം ഉദ്ഘാടന നടത്തുന്നതിനായി ഒരുക്കങ്ങൾ നടക്കുന്നു. ജില്ല സഹകരണ ആശുപത്രി സംഘത്തിന് കീഴിലാണ് മുള്ളേരിയയിൽ ചികിത്സാസൗകര്യം ഒരുങ്ങുന്നത്. നിലവിൽ ദേലംപാടി, ബെള്ളൂർ, കാറഡുക്ക, കുമ്പഡാജെ മേഖലയിലുള്ള എൻഡോസൾഫാൻ ദുരിതബാധിതരടക്കം ആയിരക്കണക്കിന് പേർക്ക് ചികിത്സയ്ക്കായി കാസർകോട്, സുള്ള്യ, പുത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ എത്തണം. സഹകരണ ഡേ കെയർ സെന്ററിൽ എല്ലാവിധ ആധുനിക ചികിത്സ സൗകര്യവും ഉണ്ടാകും. ഉദ്ഘാടന സംഘാടകസമിതി യോഗം സെപ്റ്റംബർ എട്ടിന് 4.30-ന് നടക്കും.