KSDLIVENEWS

Real news for everyone

മൊറട്ടോറിയം കേന്ദ്രത്തോട് നിലപാട് ആരാഞ്ഞ് സുപ്രീംകോടതി

SHARE THIS ON

ന്യൂ ഡൽഹി : മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബാങ്കേഴ്സ് അസോസിയേഷനെന്ന് കേന്ദ്രസര്‍ക്കാര്‍. അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസര്‍ക്കാരിന്‍റേതാണെന്ന് ബാങ്കേഴ്സ് അസോസിയേഷനും സുപ്രീംകോടതിയില്‍ വാദിച്ചു.
സെപ്റ്റംബര്‍ 28 ലേക്ക് മാറ്റി. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ മൊറട്ടോറിയവുമായി ബന്ധപ്പെട്ട വ്യക്തമായ തീരുമാനം എടുക്കണം. ആര്‍ബിഐയും സര്‍ക്കാരും ബാങ്കുകളും എടുത്ത എല്ലാ തീരുമാനങ്ങളും കോടതിയെ അറിയിക്കണം. എല്ലാ നടപടികളും പരിശോധിക്കുമെന്നും കോടതി പറഞ്ഞു.
അന്തിമതീരുമാനം ആരുടേതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് പറഞ്ഞേ തീരൂവെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കേസ് സെപ്റ്റംബര്‍ 28-ലേക്ക് മാറ്റിയിട്ടുണ്ട്. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും, രണ്ടാഴ്ചയ്ക്കകം മൊറട്ടോറിയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെക്കുറിച്ചും പിഴപ്പലിശ ഈടാക്കുന്നതിനെക്കുറിച്ചും ബാങ്കുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ രണ്ടാഴ്ച വേണമെന്നും, അതിനാല്‍ അത് വരെ കേസ് നീട്ടി വയ്ക്കണമെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് 31- വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകള്‍ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തേയും കൊവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ബാങ്കുകളെ ഏല്‍പിക്കാനാകില്ലെന്നും കേന്ദ്രവും റിസര്‍വ് ബാങ്കും ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!