KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനവും പരാതിയും ചര്‍ച്ചയാകും

SHARE THIS ON

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi) ഇന്ന് അദ്ദേഹത്തിന്‍്റെ മണ്ഡലമായ വയനാട്ടിലെത്തും (wayanad).

മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്‍്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും.

തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച്‌ ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉയര്‍ത്തിയ വിമര്‍ശനവും സുധീരന്‍്റെ രാജിയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും. തുടര്‍ച്ചയായി മുതിര്‍ന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിന്‍്റെയും കെപിസിസി പ്രസിഡണ്ടിന്‍്റെയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം ദില്ലിയില്‍ നിന്നും വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരില്‍ നിന്നും രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് മടങ്ങും.DailyhuntReportDisclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asianet News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!