ചൗക്കി – അർജാൽ വഴി
കമ്പാറിലേക്കുള്ള
കെ എസ് ആർ ടിസി ബസ്
സർവീസ് പുനരാരംഭിക്കുക
▪️ചൗക്കി നുസ്രത്ത് ക്ലബ്

കോവിഡ് 19 എന്ന മഹാമാരിക്കാലത്ത് ലോക് ഡൗൺ സമയത്ത് നിർത്തലാക്കിയ ചൗക്കി അർജാൽ വഴി കമ്പാറിലേക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന കെ എസ് ആർ ടിസി ബസ് പുനരാരംഭിക്കണമെന്ന് ചൗക്കി നുസ്രത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്
കാസർഗോഡ് കെ എസ് ആർ ടിസി അസിസ്റ്റന്റ് ട്രാൻസ്പോർട് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് 19 മഹാമാരിക്കിടയിൽ കൂടുതൽ ഇളവുകൾ ലഭിക്കുകയും, എല്ലാ ഭാഗരത്തേയ്ക്കും കെ എസ് ആർടിസി ബസുകൾ ഓടി തുടങ്ങിയിട്ടും നിരവധി ആളുകൾക്ക് ഉപകാരപ്രദമായ ബസ് നിർത്തലാക്കുക വഴി ഏക ആശ്രയമായ ബസ് എത്രയും പെട്ടെന്ന് മുൻ കാലങ്ങളിൽ ഉണ്ടായ ടൈംടേബിളിൽ പുനരാരംഭിക്കണം. സ്കൂളുകൾ തുറക്കാൻ അനുമതി കൊടുക്കുകയും. ഭെൽ ഫാക്ടറി കെൽ ആയി തുറക്കുമ്പോൾ തൊഴിലാളികൾക്കും യാത്രാസൗകര്യമായിരുന്ന പ്രസ്തുത കെ എസ് ആർ ടി സി സർവീസ് നടത്തുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യ പ്പെട്ടു…

