KSDLIVENEWS

Real news for everyone

കാസർകോട് ഫിഷറി ഹാർബർ
നിർമാണോൽഘാടനം നിർവഹിച്ചു

SHARE THIS ON

കാസർകോട് : കാസർകോട് ഫിഷറി ഹാർബർ പതിനെട്ട് കോടി രൂപയുടെ പ്രവർത്തി ഉൽഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു
തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം മൂന്ന് മൽസ്യ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത് , കോടികൾ ചെലവഴിച്ചു നിർവഹിച്ച ഹാർബറിന്റെ അപാകതകൾ തുറന്നു കാട്ടുവാനും മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനും സാധിച്ചതിന്റെ ഫലമായിട്ടാണ് പുതിയ പദ്ധതിക്ക് ഫണ്ട് അനുവദിച്ചതൊന്നും പരിചയ സമ്പന്നരായ പി . കെ .എം .കോ കൻസ്ട്രക്ഷൻ കമ്പനിക്ക് സമയ ബന്ധിതമായി പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകാൻ സാധിക്കുമെന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ അഭിപ്രായപ്പെട്ടു .
പൂർണമായ
ഹാർബർ നിർമാണത്തിന് , രണ്ടാം ഘട്ട നിർമാണ പ്രവർത്തിക്ക് ഇനിയും അറുപത്തിരണ്ട് കോടിയുടെ ഫണ്ട് അനുവദിച്ചു കിട്ടേണ്ടതായിട്ടുണ്ട് .
അതിന് വേണ്ടിയുള്ള നടപടികൾക്ക് നാട്ടുകർക്കൊപ്പം മുന്നിട്ടിറങ്ങുമെന്നും എം എൽ എ കൂട്ടിചേർത്തു , പ്രാദേശ വാസികളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ
ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു മോൻ , അസിസ്റ്റന്റ് എൻജിനീയർ സുദർശനൻ , പി കെ എം കോ കമ്പനി ഡയറക്ടർമാരായ പി എം മുനീർ , സഹദ് , ഇബ്രാഹിം , ഫൈസൽ , കാസർകോട് കടപ്പുറം ശ്രീ കുറുമ്പ ക്ഷേത്രം പ്രസിഡന്റ് മാധവൻ കെ എ , സെക്രട്ടറി രാജേഷ് , ക്ഷേത്ര സ്ഥാനികന്മാരായ കണ്ണൻ കാരണവർ പാണൻ കാരണവർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!