നദീസംയോജന പദ്ധതിക്ക് കേരളം തയാറാകണം; ആവശ്യമുന്നയിക്കാനൊരുങ്ങി കേന്ദ്രം

നദീസംയോജന പദ്ധതിക്ക് കേരളം തയാറാകണമെന്ന് വീണ്ടും ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്തയിലെ പ്രളയ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന രീതിയില്‍ വിഷയത്തെ അവതരിപ്പിക്കാനാണ് തീരുമാനം.
ദേശിയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശമായി നദിസംയോജന വിഷയം അവതരിപ്പിക്കും. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രി തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന മഴ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ നിര്‍ദേശം അവതരിപ്പിക്കും.

