KSDLIVENEWS

Real news for everyone

മാസ്‌ക് താഴ്ത്തി കപ്പലണ്ടി തിന്നു; തൊഴിലാളിക്ക് 500 രൂപ പിഴ

SHARE THIS ON

കൊട്ടാരക്കര : മാസ്ക് താഴ്ത്തിയിട്ട് കപ്പലണ്ടിതിന്നതിന് തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.

പിഴയടയ്ക്കാൻ പണമില്ലാത്തതിനാൽ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവർത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്.


ചാലിയക്കര എസ്റ്റേറ്റിൽ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാൻഡിൽ സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് താഴ്ത്തിയിട്ടിരുന്നു തുടങ്ങിയവയാണ് കുറ്റങ്ങൾ.തോട്ടംമുക്കിലേക്കുള്ള ബസ് എത്താൻ സമയമുള്ളതിനാൽ കപ്പലണ്ടി വാങ്ങി കൊറിച്ചു എന്നതുമാത്രമാണ് താൻ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!