ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിനെത്തും

ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഇന്ന് സൗദിയിൽ പ്രദർശനത്തിനെത്തും.’കുറുപ്പി’നെ വരവേൽക്കാൻ സൗദിയിൽ ദുൽഖർ ആരാധകർ ഒരുങ്ങി കഴിഞ്ഞു. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിെൻറ കഥ പറയുന്ന കോവിഡിെൻറ നിഴലകന്ന് രാജ്യം സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ സൗദിയിലെ തിയറ്ററുകളിൽ ഒരു വലിയ മലയാളം ചിത്രം പ്രദർശനത്തിന് എത്തുന്നത് പ്രവാസി ചലച്ചിത്രപ്രേമികളിൽ ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്. സുകുമാര കുറുപ്പ് സൗദിയിലുണ്ടെന്ന നിലയിൽ ധാരാളം വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. തന്നെ കുറിച്ചുള്ള സിനിമ കാണാൻ ഇനി സാക്ഷാൽ സുകുമാരക്കുറുപ്പ് തന്നെ തിയറ്ററിലെത്തുമോ

