KSDLIVENEWS

Real news for everyone

രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന: ഹൈക്കമാന്‍ഡിന് വഴങ്ങി മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്

SHARE THIS ON

രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഹൈക്കമാൻഡിന് വഴങ്ങി മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്. ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥയിലായിരിക്കും മന്ത്രിസഭാ പുന: സംഘടന. ഗഹ്‌ലോട്ട് പക്ഷക്കാരായ മൂന്ന് മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകും.

ഗോവിന്ദ് ദോതസ്ര, ഹരിഷ് ചൌധരി, രഘുശർമ്മ എന്നീ മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റ് പക്ഷക്കാരായ 45 പേർ മന്ത്രിസഭയുടെ ഭാഗമാകും. ഒൻപത് മന്ത്രിസ്ഥാനങ്ങളാണ് അശോക് ഗഹ്‌ലോട്ട് മന്ത്രിസഭയിൽ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുന്നത്.

ഡൽഹിയിൽ നടന്ന ചർച്ചയിലാണ് മന്ത്രിസഭാ പുന:സംഘടനയ്ക്കുള്ള തീരുമാനം കൈകൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!