KSDLIVENEWS

Real news for everyone

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവം; രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ

SHARE THIS ON

മുംബൈ: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

83 പേരെ പ്രതിചേര്‍ത്തെന്നും സിബിഐ പറയുന്നു.

വിവിധ ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. 14 സംസ്ഥാനങ്ങളിലെ 77 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!