കെ-റെയില്: അതിരടയാള കല്ലിടല് പുരോഗമിക്കുന്നു; പാത കടന്നുപോകുക ഈ വില്ലേജുകളിലൂടെ

തിരുവനന്തപുരം: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം.
2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.null
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. പതിനൊന്നു ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും.
1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.null
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്.
വിവിധ ജില്ലകളിൽ സിൽവർലൈൻ കടന്നുപോകുന്ന വില്ലേജുകൾ
1. തിരുവനന്തപുരം
ചിറയിൻകീഴ് താലൂക്ക്
- ആറ്റിങ്ങൽ
- അഴൂർ
- കരാവാരം
- കീഴാറ്റിങ്ങൽ
- കുണ്ടല്ലൂർ
തിരുവനന്തപുരം താലൂക്ക്
- ആറ്റിപ്ര
- കടകംപള്ളി
- കഠിനംകുളം
- കഴക്കൂട്ടം
- പള്ളിപ്പുറം
- വെയിലൂർ
വർക്കല താലൂക്ക്
- മണമ്പൂർ
- നാവായിക്കുളം
- പള്ളിക്കൽ
2. കൊല്ലം ജില്ല
കൊല്ലം താലൂക്ക്
- അദിച്ചനല്ലൂർ
- ചിറക്കര
- ഇളമ്പല്ലൂർ
- കല്ലുവാതുക്കൽ
- കൊറ്റൻകര
- മീനാട്
- മുളവന
- പാരിപ്പള്ളി
- തഴുതല
- തൃക്കോവിൽവട്ടം
- വടക്കേവിള
കൊട്ടാരക്കര താലുക്ക്
- പവിത്രേശ്വരം
കുന്നത്തൂർ താലൂക്ക്
- കുന്നത്തൂർ
- പോരുവഴി
- ശാസ്താംകോട്ട
3. പത്തനംതിട്ട
അടൂർ താലൂക്ക്
- കടമ്പനാട്
- പള്ളിക്കൽ
- പന്തളം
കോഴഞ്ചേരി താലൂക്ക്
- ആറൻമുള
മല്ലപ്പള്ളി താലൂക്ക്
- കല്ലൂപ്പാറ
- കുന്നംതാനം
തിരുവല്ല താലൂക്ക്
- ഇരവിപേരൂർ കവിയൂർ
- കോയിപ്രം
4. ആലപ്പുഴ ജില്ല
ചെങ്ങന്നൂർ താലൂക്ക്
- മുലക്കുഴ
- വെൺമണി
- മാവേലിക്കര താലുക്ക്
- നൂറനാട്
- പാലമേൽ
5. കോട്ടയം
ചങ്ങനാശ്ശേരി താലൂക്ക്
- മടപ്പള്ളി
- തോട്ടക്കാട്
- വാകത്താനം
കോട്ടയം താലുക്ക്
- ഏറ്റുമാനൂർ
- മുട്ടമ്പലം
- നാട്ടകം
- പനച്ചിക്കാട്
- പേരൂർ
- പെരുമ്പായിക്കാട്
- പുതുപ്പള്ളി
- വിജയപുരം
മീനച്ചിൽ താലൂക്ക്
- കാനക്കരി
- കുറുവിലങ്ങാട്
വൈക്കം താലൂക്ക്
- കടുതുരുത്തി
- മൂലക്കുളം
- നീഴൂർ
6.എറണാകുളം ജില്ല
ആലുവ താലൂക്ക്
- ആലുവ ഈസ്റ്റ്
- അങ്കമാലി
- ചെങ്ങമനാട്
- ചൊവ്വര
- കീഴ്മാട്
- നെടുമ്പാശ്ശേരി
- പാറക്കടവ്
- കാക്കനാട്
കണയന്നൂർ താലൂക്ക്
- കുരീക്കാട്
- തിരുവാങ്കുളം
കുന്നത്തുനാട് താലൂക്ക്
- കിഴക്കമ്പലം
- കുന്നത്തുനാട്
- പുത്തൻകുരിശ്
- തിരുവാണിയൂർ
മുവ്വാറ്റുപുഴ താലൂക്ക്
- മനീട്
- പിറവം
7. തൃശൂർ ജില്ല
ചാലക്കുടി താലൂക്ക്
- ആലത്തൂർ
- ആളൂർ
- അന്നല്ലൂർ
- കടുകുറ്റി
- കല്ലേറ്റുംകര
- കല്ലുർ തെക്കുമ്മുറി
- താഴെക്കാട്
കുന്നംകുളം താലൂക്ക്
- ചെമ്മന്തട്ട
- ചേരാനല്ലൂർ
- ചൂണ്ടൽ
- ചൊവ്വന്നൂർ
- എരനല്ലൂർ
- പഴഞ്ഞി
- പോർക്കളം
മുകുന്ദപുരം താലൂക്ക്
- ആനന്ദപുരം
- കടുപ്പശ്ശേരി
- മാടായിക്കോണം
- മുറിയാട്
- പൊറത്തിശ്ശേരി
തൃശൂർ താലൂക്ക്
- അഞ്ഞൂർ
- അവനൂർ
- ചേർപ്പ്
- ചേവൂർ
- ചൂലിശ്ശേരി
- കൈപ്പറമ്പ്
- കണിമംഗലം
- കൂർക്കഞ്ചേരി
- കുറ്റൂർ
- ഊരകം
- പല്ലിശ്ശേരി
- പേരമംഗലം
- പൂങ്കുന്നം
- തൃശൂർ
- വെങ്ങിണിശ്ശേരി
- വിയ്യൂർ
8. മലപ്പുറം ജില്ല
പൊന്നാനി താലൂക്ക്
- ആലങ്കോട്
- കാലടി
- തവന്നൂർ
- വട്ടംകുളം
തിരൂരങ്ങാിടി താലൂക്ക്
- അരിയല്ലൂർ
- നെടുവ
- വള്ളിക്കുന്നു
തിരൂർ താലൂക്ക്
- നിറമരുതൂർ
- പരിയാപുരം
- താനാളൂർ
- താനൂർ
- തലക്കാ
- തിരുനാവായ
- തിരൂർ
- തൃക്കണ്ടിയൂർ
9. കോഴിക്കോട് ജില്ല
കോഴിക്കോട് താലൂക്ക്
- ബേപ്പൂർ
- കരുവൻതിരുത്തി
- കസബ
- നഗരം
- പന്നിയങ്കര
- പുതിയങ്ങാടി
കൊയിലാണ്ടി താലൂക്ക്
- ചേമഞ്ചേരി
- ചെങ്ങോട്ടുകാവ്
- ഇരിങ്ങൽ
- മൂടാടി
- പന്തലായിനി
- പയ്യോളി
- തിക്കോടി
- വിയ്യൂർ
വടകര താലൂക്ക്
- അഴിയൂർ
- ചേറോട്
- നടക്കുതാഴ
- ഒഞ്ചിയം
- വടകര
10. കണ്ണൂർ
കണ്ണൂർ താലൂക്ക്
- ചേലോറ
- ചെറുകുന്നു
- ചിറക്കൽ
- എടക്കാട്
- കടമ്പൂർ
- കണ്ണപുരം
- കണ്ണൂർ
- മുഴപ്പിലങ്ങാട്
- പള്ളിക്കുന്ന്
- പാപ്പിനിശ്ശേരി
- വളപട്ടം
പയ്യന്നൂർ താലൂക്ക്
- ഏഴോം
- കുഞ്ഞിമംഗലം
- മാടായി
- പയ്യന്നൂർ
- ധർമടം
- കോടിയേരി
- തലശ്ശേരി
- തിരുവങ്ങാട്
11. കാസർകോട് ജില്ല
ഹോസ്ദൂർഗ് താലൂക്ക്
- അജാനൂർ
- ചെറുവത്തൂർ
- ഹോസ്ദുർഗ്
- കാഞ്ഞങ്ങാട്
- കോട്ടിക്കുളം
- മണിയാട്ട്
- നീലേശ്വരം
- പള്ളിക്കര
- പേരോൽ
- പീലിക്കോട്
- തൃക്കരിപ്പൂർ നോർത്ത്
- തൃക്കരിപ്പൂർ സൗത്ത്
- ഉദിനൂർ
- ഉദുമ
കാസർകോട് താലൂക്ക്
- കളനാട്
- കുഡ്ലു
- തളങ്കര

